ലൈഗിക അതിക്രമ കേസ്: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സംവിധായകൻ രഞ്ജിത്
കൊച്ചി : ലൈഗിക അതിക്രമ കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സംവിധായകൻ രഞ്ജിത് കോടതിയില്‍. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്‍കി.എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം. ചികിത്സ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹർജി. രഞ്ജിത്തിന്റെ അപേക്ഷയില്‍ കോടതി പൊലീസിനോട് മറുപടി തേടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന് അടക്കം കർശന ഉപാധിയോടെയാണ് യുവനടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.
