സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു
സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. 1,11,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.ഈ മാസം ആരംഭിച്ചത് മുതല്ക്കേ സ്വർണവിലയില്‍ ഒരുപോലെ വർദ്ധനവും ഇടിവും സംഭവിച്ചിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു. അന്ന് പവന് 1,09,400 രൂപയായിരുന്നു.
ഇന്ന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1,11,800 രൂപയും ഗ്രാമിന് 13975 രൂപയുമാണ്. ഇന്നലെ രണ്ടുതവണ സ്വർണനിരക്കില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നു. രാവിലെ പവന് 110960 രൂപയും ഉച്ചയ്ക്കുശേഷം 111560 രൂപയെന്ന നിരക്കിലുമാണ് വിപണി നടന്നത്
