കണ്ണൂരില്‍ ലോറിയില്‍ ബൈക്ക് ഇടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: കൊട്ടിയൂർ ചുങ്കക്കുന്നില്‍ ബൈക്ക് അപകടത്തില്‍ പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം .കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി തുരുത്തിയില്‍ ബിനോയ് (51) ആണ് മരിച്ചത്.
ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിക്ക് മുൻവശത്ത് മലയോര ഹൈവേയില്‍ തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടമുണ്ടായത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് എതിരെ വന്ന ചെങ്കല്‍ ലോറിയില്‍ ഇടിച്ചു മറിയുകയായിരുന്നു.
ബസിന്റെ പിൻഭാഗത്തെ ടയറില്‍ കുടുങ്ങിയ ബിനോയിയെ നാട്ടുകാർ ചേർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദീർഘകാലമായി നീണ്ടുനോക്കി ടൗണില്‍ പച്ചക്കറി വ്യാപാരിയായിരുന്നു
