Latestകേരളം

കൊങ്കൺപാതയിൽ മൺസൂൺ സമയമാറ്റം ജൂൺ 15 മുതൽ

മൺസൂൺ സമയ പട്ടിക പ്രകാരം കൊങ്കൺ വഴിയുള്ള ട്രെയിൻ സമയത്തിൽ ഈ മാസം 15 മുതൽ മാറ്റം വരും.

ഒക്ടോബർ 20 വരെയാണിത്. 28ൽ അധികം ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് റെയിൽവൺ പോലുള്ള ഔദ്യോഗിക ആപ്പിലോ ഐ ആർ സി ടി സി, എസ് ടി ഇ എസ് വെബ്സൈറ്റുകളിലോ ട്രെയിൻ സമയം പരിശോധിക്കാം.

പ്രധാന ട്രെയിനുകളും പുറപ്പെടുന്ന സമയവും. പഴയ സമയം ബ്രാക്കറ്റിൽ:

▫️എറണാകുളം – പൂണെ ദ്വൈവാര എക്സ്പ്രസ് (22149, ചൊവ്വ, വെളളി) പുലർച്ചെ 2.15 (5.15).

▫️എറണാകുളം – ഹസ്രത് നിസാമുദീൻ പ്രതിവാര എക്‌പ്രസ് (22655, ബുധൻ), പുലർച്ചെ 2.15 (5.15).

▫️തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദീൻ എക്‌പ്രസ് (22653 ശനി) രാത്രി 10 (അർധ രാത്രി 12.50).

▫️തിരുവനന്തപുരം നോർത്ത് – യോഗ് നഗരി ഋഷികേശ് പ്രതിവാര എക്സ്പ്രസ് (22659, വെള്ളി) പുലർച്ചെ 4.50 (9.10).

▫️തിരുവനന്തപുരം നോർത്ത് – ചണ്ഡിഗഡ് കേരള സമ്പർക് ക്രാന്തി എക്സ്പ്രസ് (12217 തിങ്കൾ, ശനി) പുലർച്ചെ 4.50 (9.10).

▫️തിരുവനന്തപുരം നോർത്ത് – അമൃത്‌സർ പ്രതിവാര എക്സ്പ്രസ് (12483, ബുധൻ) പുലർച്ചെ 4.50 (9.10).

▫️തിരുനെൽവേലി – ജാംനഗർ എക്‌സ്പ്രസ് (19577, തിങ്കൾ, ചൊവ്വ) രാവിലെ 5.10 (8.10).

▫️തിരുനെൽവേലി – ഗാന്ധി ധാം ഹംസഫർ എക്സ്പ്രസ് (20923, വ്യാഴം) രാവിലെ 5.10 (8.10).

▫️തിരുവനന്തപുരം നോർത്ത് – ലോക്‌മാന്യ തിലക് ഗരീബ് രഥ് എക്‌സ്പ്രസ് (12202, വ്യാഴം) രാവിലെ 7.45 (9.10).

▫️തിരുവനന്തപുരം നോർത്ത് – ഇൻഡോർ പ്രതിവാര എക്സ്പ്രസ് (20931, വെള്ളി) രാവിലെ 9.10 (11.15).

▫️തിരുവനന്തപുരം നോർത്ത് – പോർബന്ദർ പ്രതിവാര എക്സ്പ്രസ് (20909, ഞായർ) രാവിലെ 9.10 (11.15).

▫️എറണാകുളം – ഹസ്രത് നിസാമുദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617, പ്രതിദിനം) രാവിലെ 10.30 (പകൽ 1.25).

▫️എറണാകുളം – മഡ്ഗാവ് പ്രതിവാര എക്സ്പ്രസ് (10216, തിങ്കൾ) പകൽ 1.25 (രാവിലെ 10.40).

▫️തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദിൻ രാജധാനി എക്‌സ്പ്രസ് (12431 ചൊവ്വ, വ്യാഴം, വെള്ളി) പകൽ 2.40 (രാത്രി 7.15).

▫️എറണാകുളം – അജ്‌മീർ മരുസാഗർ എക്സ്പ്രസ് (12977, ഞായർ) വൈകിട്ട് 6.50 (രാത്രി 8.25).

▫️മഡ്ഗാവ് – എറണാകുളം പ്രതിവാര എക്സ്പ്രസ് (10215 ഞായർ) രാത്രി 9 (രാത്രി 7.30).