ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി തള്ളി
കണ്ണൂർ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി.
തലശേരി സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണല്‍ സെഷൻസ് കോടതി (ഒന്ന്) ആണ് ഹർജി തള്ളിയത്. കേസിലെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്.ഹർജി തള്ളിയതോടെ ജൂണ്‍ 16 മുതല്‍ ജൂലൈ രണ്ടു വരെ തലശേരി അഡീഷണല്‍ സെഷൻസ് കോടതി മൂന്നില്‍ തന്നെ വിചാരണ തുടരും.
