Latestകേരളം

കനത്ത മഴയിൽ കാസർകോട് മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

വീടിന്റെ മതിലിടി‌ഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. കാസർകോട് ആദൂർ സഞ്ചക്കടവിലാണ് ദാരുണ സംഭവം നടന്നത്. അബൂബക്കറിന്റെ കുട്ടികളായ മുൻസീർ (10)​, മുസമ്മിൻ (14)​ എന്നിവരാണ് മരിച്ചത്.
അയൽവാസിയായ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ വീടിന്റെ അടുത്ത് ഒരു ചെറിയ കട നടത്തിയിരുന്നു. ഈ കടയ്ക്ക് അടുത്തുള്ള മതിലാണ് വെെകിട്ടോടെ ഇടിഞ്ഞുവീണത്. മഴ ശക്തമായതിന് പിന്നാലെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം..