Latestകേരളം

ഹയർ സെക്കൻഡറി ട്രയൽ അലോട്ട്മെന്റ് ഇന്ന്

കണ്ണൂർ:-ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് ഇന്ന് നടക്കും. 15-നാണ് ഒന്നാം ഘട്ട അലോട്ട്മെന്റ്.

ട്രയൽ അലോട്ട്മെന്റ് ഘട്ടത്തിൽ വിദ്യാർഥികൾക്ക് തെറ്റ് തിരുത്താനും സ്കൂളും വിഷയവും മാറ്റാനും അവസരമുണ്ട്. മുഖ്യ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും.

മാനേജ്മെന്റ്, കമ്യൂണിറ്റി, അൺ എയ്‌ഡഡ് ക്വാട്ട സീറ്റുകളിലേക്ക് സ്കൂ‌ളുകളിൽ അപേക്ഷ നൽകണം. ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസ് തുടങ്ങും. പ്രവേശന നടപടി ആഗസ്‌ത് അഞ്ചിന് പൂർത്തിയാകും.

4,39,184 സീറ്റുകളിലേക്കായി 4,44,124 അപേക്ഷ ലഭിച്ചു. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്ക് 1,996 അപേക്ഷ ലഭിച്ചു.