ഭിന്നശേഷിക്കാർക്ക് അവസരം
കണ്ണൂർ:-ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡ്രാഫ്ട്സ്മാൻ /ഓവർസിയർ ഗ്രേഡ് (സിവിൽ) തസ്തികയിൽ ഭിന്നശേഷിക്കാർക്കായി (മൾട്ടിപ്പിൾ ഡിസബിലിറ്റി) സംവരണം ചെയ്ത മൂന്ന് താത്കാലിക ഒഴിവുണ്ട് .
യോഗ്യത എസ് എസ് എൽ സി പാസ്സ്. കൂടാതെ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി 41. (നിയമാനുസൃത ഇളവ് ബാധകം ) ശമ്പളം : 37500-79000. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 22 നകം പേര് രജിസ്റ്റർ ചെയ്യണം
