നിപ ബാധ: കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം
നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം. രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ. സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.അതേസമയം
കോഴിക്കോട് സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 43-കാരനാണ് നിപ വൈറസ് സ്ഥീരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ ഇന്നലെത്തന്നെ ക്വാറന്റൈന്‍ ചെയ്തിരുന്നു. പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു.
നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക വലുതാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ഒരിക്കല്‍ പനി വന്ന് മാറിയ ആളാണ് യുവാവെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ളയാള്‍ ഒരു ഗോഡൗണ്‍ ഒറ്റയ്ക്ക് ക്ലീന്‍ ചെയ്തിരുന്നു. ഇവിടെ വവ്വാലിന്റെ സാന്നിധ്യവും സംശയിക്കുന്നുണ്ട്. ഹൈ റിസ്‌ക് സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.
