പ്ലസ് വൺ: സ്കൂൾ, കോഴ്സ് മാറ്റത്തിന് ഇന്ന് കൂടി അപേക്ഷിക്കാം
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം നേടിയവരിൽ സ്കൂൾ, കോഴ്സ് മാറ്റം വേണ്ടവർക്ക് തിങ്കളാഴ്ച പകൽ ഒന്ന് വരെ അപേക്ഷിക്കാം.
അധികമായി അനുവദിച്ച താൽകാലിക ബാച്ചുകളിലെ സീറ്റുകൾ ഉൾപ്പെടെ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള മെറിറ്റ് സീറ്റിലേക്കുമാണ് മാറാൻ അവസരം.
hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെന്റ് അനുവദിച്ചതിനാൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാകില്ല.
സ്കൂൾ, കോഴ്സ് മാറ്റത്തിന് ശേഷമുള്ള ഒഴിവും വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആഗസ്ത് ഒന്നിന് പ്രസിദ്ധീകരിക്കും.
