Latestകേരളം

സൈക്കളിൽ നിന്നും 20 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു. തൃക്കാക്കര മാവേലിപുരത്തെ ഫ്ലാറ്റിൽ താമസിക്കുന്ന റോഗൺ ആൻഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് (12) ആണ് മരിച്ചത്

കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു റിഹാന. സൈക്കിൾ ചവിട്ടുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് ഏകദേശം 20 അടി താഴ്ചയിലേക്ക് വീണത്.

ഗുരുതരമായി പരിക്കേറ്റ റിഹാനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രദേശത്ത് ദുഃഖം നിറഞ്ഞിരിക്കുകയാണ്.