കൂപ്പു കുത്തി സ്വർണ വില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്. തുടർച്ചയായുള്ള ഇടിവോടെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവിലയെത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 255 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,845 രൂപയും, ഒരു പവൻ സ്വർണത്തിന് 2040 രൂപ കുറഞ്ഞ് 1,02,760 രൂപയിലേക്കും വില എത്തി. വിവാഹ ആവശ്യങ്ങൾക്കായും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തായാണ് സ്വർണവിപണിയില്‍ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായും വന്നുകൊണ്ടിരിക്കുന്നത്.
