Latestകേരളം

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി

ഇടുക്കി: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി. ഇന്നലെ രാത്രി ഏഴ് മുതല്‍ എട്ടു വരെ വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതിനാല്‍ കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

വൈദ്യുതി വാങ്ങാന്‍ കഴിയാത്തതും ഗ്രിഡ് ഫ്രീക്വന്‍സി അസാധാരണമായി താഴ്ന്നതും മൂലമാണു നിയന്ത്രണം വേണ്ടിവന്നത്. മഴ കുറഞ്ഞതുമൂലം ഡാമുകളിലെ ജലനിരപ്പ് 20.8 ശതമാനമായി കുറഞ്ഞതോടെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനായില്ല. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്നു പരിഗണിക്കും.