Latestകണ്ണൂര്‍കേരളം

കുടകില്‍ കണ്ണൂര്‍ സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു.ഇരിക്കൂർ വയക്കാട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാൻ (48) ആണ് മരണപ്പെട്ടത്. വീരാജ്പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് സംഭവം.

പതിവുപോലെ രാവിലെ തുറന്ന് ഏകദേശം രണ്ട് മണിക്കൂറുകള്‍ കഴിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കടയ്ക്കുള്ളില്‍ തന്നെ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം