Latestകേരളം

ശക്തമായ മഴ: വീടിന്റെ ഭിത്തി തകര്‍ന്നുവീണ് കോഴിക്കോട് സ്വദേശിയായ വീട്ടമ്മ മരിച്ചു

മുംബൈ.പാല്‍ഘറില്‍ അതിശക്തമായ മഴയില്‍ വീടിന്റെ ഭിത്തി തകർന്നുവീണു കോഴക്കോട് സ്വദേശിയായ വീട്ടമ്മ മരിച്ചു.അയ്യപ്പക്ഷേത്ര സമീപം അഗ്രിപാഡ ചാളില്‍ താമസിക്കുന്ന കോഴിക്കോട് ചങ്ങരോത്ത് കടിയങ്ങാട് തോട്ടത്തില്‍ ഷബീർ സഈദിന്റെ ഭാര്യ റാബിയയാണു (47) മരിച്ചത്.

മഴയ്ക്കിടെ ഭിത്തിക്ക് അരികില്‍ നില്‍ക്കവെയാണ് അപകടം. സംസ്കാരം ഇന്നു പനയങ്ങാട് ജുമ മസ്ജിദ് കബർസ്ഥാനില്‍ നടത്തും. മക്കള്‍: അല്‍ഫിയ, ഇർഫാൻ.