Latestകേരളം

കണ്ണൂരും കാസർകോട്ടും ഇന്നും നാളെയും ഓറഞ്ച് അലർട്ട്

കണ്ണൂർ: സംസ്ഥാനത്ത് തിങ്കളും ചൊവ്വയും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

24 മണിക്കൂറിനുള്ളിൽ 12 മുതൽ 20 സെൻ്റിമീറ്റർ വരെ മഴ പെയ്യാൻ സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളും ചൊവ്വയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്.

കേരളതീരത്ത് ചൊവ്വാഴ്ച‌ വരെ മീൻ പിടിത്തം വിലക്കി. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.