Latestകേരളം

നഴ്‌സിങ് പ്രവേശനം ഹയർ സെക്കൻഡറിക്കാർക്ക് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിൻ്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (GNM), ഓക്‌സിലറി നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (ANM) കോഴ്സു‌കളിലേക്ക് അപേക്ഷ ക്ഷണിച്ചു.

23 വരെ ഓൺലൈനായി അപേക്ഷ നൽകാം. ജി എൻ എം, എ എൻ എം എന്നീ കോഴ്സുകൾക്ക് ഒരു അപേക്ഷ മതി.

അപേക്ഷ സമർപ്പിക്കുമ്പോൾ താൽപ്പര്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാം.

ജിഎൻഎം കോഴ്‌സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം.

അർഹരായ അപേക്ഷകരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ നിന്ന് ഹയർ സെക്കൻഡറി വിജയിച്ചവരെയും പരിഗണിക്കും.

എഎൻഎം കോഴ്സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. മലയാളം വായിക്കാനും എഴുതാനും അറിയണം.

പൊതുവിഭാഗത്തിന് ജി എൻ എം കോഴ്സിന് 400 രൂ പയും ജി എൻ എം എ എൻ എം രണ്ടിനും ചേർന്ന് അപേക്ഷിക്കുമ്പോൾ 600 രൂപയും, എ എൻ എം കോഴ്സിന് മാത്രം 300 രൂപയുമാണ് അപേക്ഷ ഫീസ്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് യഥാക്രമം 200 രൂപ, 300 രൂപ, 150 രൂപ എന്നിങ്ങനെയാണ് ഫീസ്.

ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖകൾ വഴിയോ 23 വരെ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: lbscentre.kerala.gov.in ഫോൺ: 0471 2560 361, 2560 302, 2560 303, 2560 364.