കാസർഗോഡ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു
കാസർഗോഡ് :എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. കൂഡ്‌ലു ചെട്ടുംകുഴി ഇസത്ത് നഗർ എസ്‌എം മൻസിലിലെ അബ്ദുല്‍ മനാഫിന്റെ മകള്‍ ആമിന നുസാണ് (18) മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ജൂണ്‍ 25നാണ് ആമിന നുസയെ വിഷം അകത്ത് ചെന്ന് അവശനിലയില്‍ ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കാസർകോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആമിന നുസ നേരത്തെ ചികിത്സയിലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പ്രാഥമിക സൂചന.
