Latestകേരളം

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട :കോന്നിയില്‍ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയില്‍ .വട്ടക്കാവ് സ്വദേശിയായ ശബരി (17) യാണ് മരിച്ചത്.വീടിന്റെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത് .

വാർഡ് മെമ്പർ വിവരമറിയിച്ചതിനെ തുടർന്ന് കോന്നി പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. ശബരിയുടെ പിതാവ് വിദേശത്തായതിനാല്‍ അമ്മയും അനിയത്തിയും അമ്മൂമ്മയും മാത്രമാണ് നിലവില്‍ വീട്ടിലുള്ളത്. മരണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഒന്നും തന്നെയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കുന്നത്.