Latestകണ്ണൂര്‍കേരളം

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം;ചികിത്സ പിഴവ് ആരോപണം നിഷേധിച്ച്‌ ആശുപത്രി

കണ്ണൂർ പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണത്തില്‍ മരണത്തില്‍ വിശദീകരണവുമായി ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതർ.മാനദണ്ഡങ്ങള്‍ പൂർണമായി പാലിച്ചാണ് കുഞ്ഞിനു വൈദ്യസഹായം നല്‍കിയത്. ലഭ്യമായ എല്ലാ ആധുനിക ചികിത്സ സഹായങ്ങളും കുഞ്ഞിന് നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി നിയമാനുസൃത നടപടികള്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുമെന്നും ‌വിശദമാക്കി.

പയ്യന്നൂര്‍ സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ഇന്നലെ രാത്രിയാണ് കണ്ണൂര്‍ ബി എം എച്ച്‌ ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്. അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് കുട്ടിയുടെ മരണം സംഭവിച്ചത്. പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും