ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ഫൈനലില്‍;എതിരില്ലാത്ത രണ്ട് ഗോളിന് ജയം
ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്‌പെയിനിന്റെ ജയം. മിക്കേല്‍ ഒയാര്‍സബാലും പെഡ്രോ പോറോയും സ്‌പെയിനായി ഗോള്‍ നേടി.തുടര്‍ച്ചയായ മൂന്നാം ഫൈനലെന്ന ഫ്രാന്‍സിന്റെ സ്വപ്നങ്ങള്‍ തട്ടിത്തെറിപ്പിച്ച് ഫൈനലിലേക്ക് ലാ റോജകളുടെ മാസ്സ് എന്‍ട്രിയാണ് കണ്ടത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ ആക്രമിച്ചു കളിച്ചത് ഫ്രാന്‍സ്. എന്നാല്‍ ലീഡെഡുത്തത് സ്‌പെയിന്‍ ആയിരുന്നു. ലമീന്‍ യമാലിനെ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ചവിട്ടിവീഴ്ത്തിയതിന് സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത ഒയാര്‍സബാലിന് പിഴച്ചില്ല. ടൂര്‍ണമെന്റില്‍ ഒയാര്‍സബാലിന്റെ അഞ്ചാം ഗോള്‍.
