Latestകണ്ണൂര്‍

താണയില്‍ വാട്ടർ അതോറിറ്റി കാന്റീനിനുള്ളില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി

കണ്ണൂർ കണ്ണൂർതാണയില്‍ വാട്ടർ അതോറിറ്റി കാന്റീനിനുള്ളില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി.രണ്ടുദിവസത്തിലധികം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. ഇതുവരെ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചയാള്‍ ഇടുക്കി കട്ടപ്പന സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ മുൻപും കാന്റീൻ പരിസരത്ത് സ്ഥിരമായി കാണാറുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മൂന്നുദിവസമായി കാന്റീൻ അവധിയായതിനാല്‍ പ്രവർത്തിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ കാന്റീൻ തുറന്ന് അകത്തുകയറിയ ജീവനക്കാരാണ് വർക്ക് ഏരിയയില്‍ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.