Latestകണ്ണൂര്‍

പ്ലസ് ടുവിടൊപ്പം എൻട്രൻസ് പരിശീലനത്തിന് സാമ്പത്തിക സഹായം

കണ്ണൂർ: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന, പ്ലസ് ടു പഠനത്തോടൊപ്പം അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ /എഞ്ചിനിയറിംഗ് എൻട്രൻസ് പരിശീലനത്തിന് വർഷം 10000 രൂപ വീതം ആകെ 20000 രൂപ അനുവദിക്കുന്ന വിഷൻ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ജില്ലയിലെ സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സയൻസ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങൾക്ക് ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസായ എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പത്താം ക്ലാസ്സിൽ എ2, എ ഗ്രേഡുകൾ നേടി വിജയിച്ച സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (കുടുംബ വരുമാനം ആറ് ലക്ഷത്തിൽ താഴെ), എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്, പ്ലസ് വൺ കോഴ്‌സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, പരിശീലനത്തിന് ചേർന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രശീതി, ഗ്രാമപഞ്ചായത്ത്/ ബ്ലോക്കിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നീ രേഖകൾ സഹിതം കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അവസാന തീയ്യതി സെപ്റ്റംബർ 30. ഫോൺ: 0497 2700596.