Latestകേരളം

സൈക്കിള്‍ കള്ളാ… ആ സൈക്കിള്‍ തിരിച്ചേല്‍പ്പിക്കൂ…; 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂര്‍

കൊച്ചി ച്ചി: 80-കാരന്റെ അച്ഛന്റെ ഓർമയുള്ള സൈക്കിള്‍ മോഷ്ടിച്ചവർക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വ്യവസായി ബോബി ചെമ്മണ്ണൂർ മോഷ്ടാവ് മാനസാന്തരപ്പെട്ട് തിരികെ നല്‍കിയാല്‍ നല്ല ജോലിയും നല്‍കാമെന്ന് അദ്ദേഹം അറിയിച്ചു. ഇടപ്പള്ളി ടോള്‍ സ്വദേശി പ്രകാശന്റെ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച മോഷണം പോയത്.

80-കാരനായ പ്രകാശൻ ചേട്ടന് പത്താം വയസ്സില്‍ അച്ഛൻ വാങ്ങി നല്‍കിയ റാലി സൈക്കിള്‍ ആണിത്. അച്ഛന്റെ ചരമവാർഷികത്തിന്റെ തലേദിവസമാണ് സൈക്കിള്‍ കാണാതായത്. ഇത് കുടുംബത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്.

ബോബി ചെമ്മണ്ണൂരിന്റെ വികാരനിർഭരമായ കത്ത്…”പ്രിയപ്പെട്ട സൈക്കിള്‍ കള്ളാ… താങ്കളിത് കേള്‍ക്കുന്നുണ്ടോ… നിങ്ങള്‍ കൊണ്ടുപോയത് വെറുമൊരു സൈക്കിളല്ല. 80-കാരൻ പ്രകാശൻ ചേട്ടന്റെ അച്ഛനോർമകൂടിയാണ്” എന്ന് പറഞ്ഞാണ് ബോബി ചെമ്മണ്ണൂർ വീഡിയോയിലൂടെ അഭ്യർത്ഥന നടത്തിയത്.”സ്റ്റർ കള്ളാ, താങ്കള്‍ ആ റാലി സൈക്കിള്‍ തിരിച്ചേല്‍പ്പിച്ചാല്‍ 5 ലക്ഷം രൂപ തരാം” എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം.

“മനസ് മാറി നല്ല ജീവിതത്തിന് തയ്യാറാകുകയാണെങ്കില്‍ താങ്കള്‍ക്ക് നല്ലൊരു ജോലിയും ലഭിക്കും” എന്നും അദ്ദേഹം പറഞ്ഞു.”ഒരിക്കല്‍ കൂടി, പ്രിയപ്പെട്ട കള്ളാ… അച്ഛനോർമയുടെ സുഗന്ധമുള്ള സൈക്കിള്‍ തിരിച്ചേല്‍പ്പിക്കൂ. പ്രകാശൻ ചേട്ടന്റെ വേദന ശമിപ്പിക്കൂ” എന്ന വാക്കുകളോടെയാണ് ബോബി ചെമ്മണ്ണൂർ അഭ്യർത്ഥന അവസാനിപ്പിച്ചത്. സംഭവത്തില്‍ ഇടപ്പള്ളി പൊലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.