വടക്കേക്കര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെ കാണാതായതായി പരാതി.
കൊച്ചി. വടക്കേക്കര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെ കാണാതായതായി പരാതി. അന്‍ജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്.മുനമ്പത്താണ് അന്‍ജിത്തും കുടുംബവും താമസിക്കുന്നത്. ഇന്നലെ രാവിലെ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയതാണ് എന്നാണ് പൊലീസ് പറയുന്നത്.
വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം അന്‍ജിത്തിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോണ്‍സ്റ്റബിള്‍ ജോലി ചെയ്യുന്ന വടക്കേക്കര സ്റ്റേഷനിലും വിവരം അറിയിച്ചിട്ടുണ്ട്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷണം നടത്തുന്നുണ്ട്.മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സഹായവും പൊലീസ് തേടുന്നുണ്ട്.അന്‍ജിത്ത് പതിവായി പോകാറുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പരിശോധന നടത്തി. ഉദ്യോഗസ്ഥനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു
