Latestകേരളം

സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ

കേരള ഷോപ്സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് നിയമ പ്രകാരം 2026 വർഷത്തേക്കുള്ള രജിസ്ട്രേഷൻ പുതുക്കാൻ ബാക്കിയുള്ള സ്ഥാപനങ്ങൾ ജൂലൈ 31 നകം പുതുക്കണം. അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവ്വീസ് സെൻ്ററുകൾ എന്നിവ മുഖനയോ തൊഴിൽ വകുപ്പിൻ്റെ www.lc.kerala.gov.in വെബ് സൈറ്റ് മുഖേന നേരിട്ടോ രജിസ്ട്രേഷൻ പുതുക്കാം.
രജിസ്ട്രേഷൻ എടുക്കാതിരിക്കുക, പുതുക്കാതിരിക്കുക കൂടാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കാതിരിക്കുക എന്നിവ 5000 രൂപ വീതം പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വീഴ്‌ച വരുത്തുന്ന തൊഴിലുടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്മെൻ്റ്) ജി. ജയേഷ് അറിയിച്ചു.
ഫോൺ: കണ്ണൂർ രണ്ടാം സർക്കിൾ-8547655716, കണ്ണൂർ മൂന്നാം സർക്കിൾ-8547655725, തലശ്ശേരി ഒന്നാം സർക്കിൾ-8547655731, തലശ്ശേരി രണ്ടാം സർക്കിൾ-8547655741, തളിപ്പറമ്പ് -8547655768, ഇരിട്ടി-8547655760, പയ്യന്നൂർ-8547655761