Latestകേരളം

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ടുള്ളത്. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വയനാട് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അതിനിടെ മൂന്നാറില്‍ ദേശീയ പാതയിലേക്ക് മണ്ണും കല്ലും പതിച്ചു. ഹെഡ്വര്‍ക്ക് ഡാമിന് സമീപമാണ് മണ്ണിടിഞ്ഞത്. ഭാഗമായി തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.