തളിപ്പറമ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്
തളിപ്പറമ്പ് : സംസ്ഥാനപാതയിൽ കരിമ്പം ഇ.ടി.സി.യ്ക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. പനക്കാട്ടെ അദ്വൈത് എന്നയാളെയാണ് പരിക്കുകളോടെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെയായിരുന്നു അപകടം. കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് ഇടിയുടെ ആഘാതത്തിൽ അദ്വൈത് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടസമയത്ത് കാർ തളിപ്പറമ്പ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നുവെന്നാണ് വിവരം.
