കാമുകനോട് സംസാരിക്കുന്നതിനിടെ കരഞ്ഞു; മൂന്നുവയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന അമ്മ അറസ്റ്റില്‍
ഉത്തർപ്രദേശ്.ഫോണില്‍ ആണ്‍സുഹൃത്തുമായി സംസാരിക്കുന്നതിനിടെ മൂന്ന് വയസ്സുകാരനായ മകൻ കരഞ്ഞതിനെ തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ 32 കാരിയായ യുവതി അറസ്റ്റില്‍.ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഛൗലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
പ്രതി റുചി ജിൻഡല്‍ ആണ്. ജൂണ്‍ 28-നാണ് കൊലപാതകം നടന്നത്. മെഡിക്കല്‍ സ്റ്റോർ നടത്തുന്ന ഭർത്താവ് കൃഷ്ണ മുരാരി ഗുപ്ത കടയിലായിരുന്ന സമയത്താണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, സംഭവദിവസം കുട്ടി തുടർച്ചയായി കരഞ്ഞതില്‍ പ്രകോപിതയായ റുചി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
തുടർന്ന് കുട്ടിക്ക് അസുഖമാണെന്നും പ്രതികരിക്കുന്നില്ലെന്നും ഭർത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചു.പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടൻ കുട്ടിയെ വിവിധ ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയി. പിന്നീട് മഥുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.ഭാര്യ ഫോണില്‍ മറ്റൊരാളോട് കുട്ടിയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടതായി ഭർത്താവ് കൃഷ്ണ മുരാരി ഗുപ്ത പൊലീസിന് മൊഴി നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ റുചിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. കുടുംബാംഗങ്ങള്‍ക്കും പൊലീസിനു മുന്നിലും അവർ കൊലപാതകം ഏറ്റുപറഞ്ഞതായി ബല്‍ദേവ് പൊലീസ് സ്റ്റേഷൻ SHO അജയ് ശർമ അറിയിച്ചു.
