സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ മാറ്റം, ഇന്നേക്ക് കൂടിയത് 240 രൂപ
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കൂടിയിരിക്കുന്നത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് വൈകുന്നേരമായതോടെ പവന് 1080 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് ഒരു പവൻ സ്വർണത്തിന് 1,12,080 രൂപ രൂപയായിരുന്നു വില. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം വെള്ളി വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
