തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തി ചെറുമകന്; പ്രതി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയില്‍ അമ്മൂമ്മയെ ചെറുമകന് കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശി 65കാരിയായ മേഴ്സിയാണ് മരിച്ചത്. മേഴ്സിയുടെ മകളുടെ മകന് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കഠിനംകുളം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
