കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി
മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി. മുഹമ്മദ് ദിൽഷാദ് സുരക്ഷിതൻ. ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ദിൽഷാദ് ഉള്ളത്. വനമേഖലയോട് ചേർന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ നാട്ടിലെത്തിക്കും. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശിയാണ് ദില്‍ഷാദ്. യാത്ര ടുഡേ എന്നാണ് ദില്‍ഷാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഈ ചാനലിന് നിരവധി ഫോളോവേഴ്‌സുണ്ട്
