Latestകേരളം

കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68കാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീർ ആണ് മരിച്ചത്. രാവിലെ ടൗണിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇനിയും സ്ഥലത്തെത്താത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. അപകടം നടന്ന് സമയം ഒരുപാടായിട്ടും ഉദ്യോ​ഗസ്ഥർ വന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യജീവികളുടെ ആക്രമണം കൂടുതലാണെന്ന് പറയുന്നു.