ലോട്ടറി തൊഴിലാളികൾക്ക് ഓണം ബത്ത വർധിപ്പിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവ ബത്തയിൽ സർക്കാർ വർധനവ് പ്രഖ്യാപിച്ചു. ഇത്തവണ ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ₹8,500 ഉം പെൻഷൻകാർക്ക് ₹3,750 ഉം ഓണം ബത്തയായി അനുവദിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ₹1,000 വീതമാണ് ഏജന്റുമാർക്കും വിൽപ്പനക്കാർക്കും പെൻഷൻകാർക്കും അധികമായി അനുവദിച്ചിരിക്കുന്നത്. ഈ ആനുകൂല്യത്തിനായി സർക്കാർ ₹26.47 കോടി അനുവദിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ 26,980 സജീവ അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കും.
ചരിത്രത്തിൽ ആദ്യമായാണ് ലോട്ടറി ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേ തുക വർധിപ്പിച്ച് ഓണം ഉത്സവ ബത്ത അനുവദിക്കുന്നത്.
