Latestകേരളം

കുറ്റ്യാടി നിട്ടൂരില്‍ സംഘർഷം. മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു

കോഴിക്കോട് : കുറ്റ്യാടി നിട്ടൂരില്‍ സംഘർഷം. മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. നിട്ടൂർ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്.ഒരു പെണ്‍കുട്ടിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.

ബൈക്കുകളിലെത്തിയ സംഘം യുവാക്കളെ ആക്രമിക്കുകയായിരുന്നു. പരിക്ക് സരമയുള്ളതല്ലെന്നാണ് വിവരം. ഇന്നലെ രാത്രി ആണ് അതിക്രമമുണ്ടായത്.മൂന്ന് ബൈക്കുകളിലെത്തിയ 6 അംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ നല്‍കിയ വിവരം. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിലെ ശ്രീജിത്ത് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.