Latestകേരളം

സ്കൂൾ, വിഷയം മാറ്റം: പ്രവേശനം ഇന്നും നാളെയും

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്കൂൾ, വിഷയം മാറ്റത്തിന് അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കൾ പകൽ 11 മുതൽ ചൊവ്വ വൈകിട്ട് നാല് വരെ പ്രവേശനം നേടാം.

7,380 പേർക്കാണ് മാറ്റം ലഭിച്ചത്. 5,829 പേർക്ക് സ്‌കൂൾ മാറ്റവും 1,551 പേർക്ക് കോഴ്‌സ് മാറ്റവും ലഭിച്ചിട്ടുണ്ട്. രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകളാണ് അലോട്ട്മെന്റിന് പരിഗണിച്ചത്.

നിലവിൽ പ്രവേശനം ലഭിക്കാത്തവർക്കായി സ്‌കൂൾ, വിഷയം മാറ്റത്തിന് ശേഷമുള്ള ഒഴിവുകൾ സ്പോട്ട് അഡ്‌മിഷനായി 13ന് പ്രസിദ്ധീകരിക്കും.