സെപ്റ്റോ വെയർഹൗസ് പൂട്ടി, ബ്ലിങ്കിറ്റിന്റെ ലൈസൻസ് റദ്ദാക്കി
രാജ്യത്ത് 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും വൻകിട റീട്ടെയിൽ ശൃംഖലകളിലും ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനകളിൽ ഞെട്ടിക്കുന്ന ശുചിത്വമില്ലായ്മയും ചട്ടലംഘനങ്ങളുമാണ് കണ്ടെത്തിയത്.
ഇതേതുടർന്ന് ബെംഗളൂരുവിലെ പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സെപ്റ്റോയുടെ വെയർഹൗസ് പൂട്ടി മുദ്രവെക്കുകയും, മുംബൈയിലെ ബ്ലിങ്കിറ്റിന്റെ കേന്ദ്രത്തിന്റെ പ്രവർത്തന ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ, ബെംഗളൂരുവിലെ ഇന്ദിരാ കാന്റീൻലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി നടപടി സ്വീകരിച്ചു.
