Latestകേരളം

വീട്ടുവളപ്പില്‍ നിന്ന് കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 81- കാരി മരിച്ചു

കൊച്ചി.വീട്ടുവളപ്പില്‍ നിന്ന് കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 81- കാരി മരിച്ചു.കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേല്‍ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുവളപ്പില്‍ അലുമിനിയം തോട്ടി ഉപയോഗിച്ച്‌ കുമ്പളങ്ങ പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതം ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.

വൈദ്യുതാഘാതമേറ്റ നിലയില്‍ ശോശാമ്മയെ കണ്ടെത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന തോട്ടിയില്‍ നിന്നും വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്