Latestകേരളം

പ്രിയദര്‍ശിനി ബസിന്റെ പിൻവശത്തെ ഡോര്‍ തുറന്ന് പോളിടെക്‌നിക് വിദ്യാര്‍ത്ഥിക്ക് തെറിച്ചുവീണു; ഗുരുതര പരിക്ക്

തിരുവനന്തപുരം.കല്ലറയില്‍ കെ.എസ്.ആർ.ടി.സി. ബസില്‍ നിന്ന് തെറിച്ചുവീണ് പോളിടെക്‌നിക് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.കല്ലറ താപസഗിരി സ്വദേശി അല്‍ അമീൻ (19) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെ കല്ലറ ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.

കല്ലറയില്‍ നിന്ന് വെഞ്ഞാറമൂടേക്ക് പോവുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ ഡോർ തുറന്നാണ് വിദ്യാർത്ഥി പുറത്തേക്ക് വീണത്. അപകടത്തില്‍ അമീനിന്റെ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.