Latestകേരളം

കേരളത്തില്‍ സ്വർണവില ഇന്നും വർധിച്ചു

കോഴിക്കോട്. കേരളത്തില്‍ സ്വർണവില ഇന്നും വർധിച്ചു. രാജ്യാന്തര വിപണിയിലുണ്ടായ വിലക്കുതിപ്പാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിച്ചത്.എന്നാല്‍, രാജ്യാന്തരവില അഞ്ച് മാസത്തെ ഉയർന്ന നിരക്കില്‍ നിന്നും ഇപ്പോള്‍ താഴ്ന്നിറങ്ങിയിട്ടുണ്ട്. ഈ പെട്ടെന്നുള്ള ഇടിവ് വിപണിയില്‍ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ വർധിച്ച്‌ 14,220 രൂപയായും, പവന് 200 രൂപ ഉയർന്ന് 1,13,760 രൂപയുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വില ഔണ്‍സിന് 4,450 ഡോളർ വരെ ഉയർന്നശേഷമാണ് ഇപ്പോള്‍ 4,393 ഡോളറിലേക്ക് താഴ്ന്നത്. ഈ ഇടിവ് ഉണ്ടായിരുന്നില്ലെങ്കില്‍ കേരളത്തില്‍ ഇന്ന് വില ഗ്രാമിന് കുറഞ്ഞത് 100 രൂപയും പവന് 800 രൂപയുമെങ്കിലും വർധിക്കുമായിരുന്നു.