കിടപ്പുമുറിയിലെ സീലിങ് ഫാൻ ബ്ലേഡ് ഒടിഞ്ഞുവീണ് യുവതിക്ക് ഗുരുതര പരിക്ക്
കാട്ടാക്കട.കിടപ്പുമുറിയിലെ സീലിങ് ഫാൻ ബ്ലേഡ് ഒടിഞ്ഞുവീണ് യുവതിക്ക് ഗുരുതര പരിക്ക്.വ്യവസായ പ്രമുഖനും നവീൻ ഗ്രാനൈറ്റ്സ് ഉടമയുമായ നസുമുദിന്റെ ഭാര്യ സപ്‌നയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏകദേശം 2.30-ഓടെയാണ് കാട്ടാക്കടയിലെ വീട്ടില്‍ സംഭവം.
കിടപ്പുമുറിയില്‍ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാനിന്റെ ബ്ലേഡ് അപ്രതീക്ഷിതമായി ഒടിഞ്ഞുവീഴുകയായിരുന്നു. ഏകദേശം 40,000 രൂപ വിലവരുന്ന പുതിയ ഫാനാണ് പൊട്ടിവീണതെന്നാണ് വിവരം. ബ്ലേഡ് ശരീരത്തിലേക്ക് വീണതിനെ തുടർന്ന് സപ്‌നയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരുന്നു.
