Latestകേരളം

തളിപ്പറമ്പില്‍ അടുക്കി വച്ചിരുന്ന വൈദ്യുതി തൂണ്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു

കണ്ണൂർ: കാഞ്ഞിരങ്ങാട് വൈദ്യുതി വകുപ്പ് തൂണുകള്‍ സ്റ്റോക്ക് ചെയ്യുന്ന സ്ഥലത്ത് അടുക്കി വച്ചിരുന്ന വൈദ്യുതി തൂണ്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു.കാഞ്ഞിരങ്ങാട് വടക്കെമൂല സ്വദേശി കേളോത്ത് അജീഷ് (36) ആണ് മരിച്ചത്. വ്യാഴം രാത്രി 7.30 ഓടെയായിരുന്നു സംഭവം.

സംഭവസ്ഥലത്ത് ഇരിക്കുകയായിരുന്ന അജീഷ് തന്നെ കൂട്ടാൻ വരാൻ സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് എത്തിയപ്പോഴാണ് അജീഷ് വീണു കിടക്കുന്നത് കണ്ടത്. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പി. ചന്ദ്രന്റെയും കേളോത്ത് മാധവിയുടെയും മകനാണ്. സഹോദരങ്ങള്‍: ചന്ദ്രിക, സുഷമ. സംസ്‌കാരം ഇന്ന് (ആഗസ്റ്റ് 14) വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പില്‍ നടക്കും.