Latestകേരളം

‘ശ്രീകൃഷ്ണ സങ്കൽപ്പം’; പിണറായി വിജയന്റെ ജയന്തി ആശംസയ്ക്ക് താഴെ ട്രോൾ മഴ

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെയും വിമർശനങ്ങളുടെയും പ്രവാഹം. പോസ്റ്റിൽ ഉപയോഗിച്ച ‘ശ്രീകൃഷ്ണ സങ്കൽപ്പം’ എന്ന പ്രയോഗത്തെ കടന്നാക്രമിച്ചും, ഒപ്പം തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുണ്ടായ രാഷ്ട്രീയ മനംമാറ്റമാണെന്ന് പരിഹസിച്ചുമാണ് കമന്റ് ബോക്സിൽ ട്രോളുകൾ നിറയുന്നത്.

ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നു നൽകുന്ന സന്ദേശങ്ങൾ കാലാതീതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ആശംസകൾ പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതികരണങ്ങളുമായി ആളുകൾ എത്തിയത്.