Latestകേരളം

പനി ബാധിതരുടെ എണ്ണത്തില്‍ വൻ വർധന,സെപ്റ്റംബറില്‍ മാത്രം ബാധിച്ചത് എഴുപതിനായിരത്തിലധികം ആളുകളെ

തിരുവനന്തപുരം കേരളത്തില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.ഇന്നലെ മാത്രം സംസ്ഥാനത്ത് സർക്കാർ ആശുപത്രികളില്‍ പനി ബാധിച്ച്‌ ചികിത്സ തേടിയവരുടെ എണ്ണം 10,943 ആയി ഉയർന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ് (2,496 പേർ).

മറ്റ് ജില്ലകളിലെ കണക്കുകള്‍ താഴെ പറയുന്നതാണ്:

തിരുവനന്തപുരം: 678, കൊല്ലം: 388, പത്തനംതിട്ട: 415, ആലപ്പുഴ: 518, കോട്ടയം: 235, ഇടുക്കി: 282, എറണാകുളം: 890, തൃശൂർ: 1,036, പാലക്കാട്: 965, കോഴിക്കോട്: 937, വയനാട്: 514, കണ്ണൂർ: 732, കാസർകോട്: 857.

തിനുപുറമേ, ഇന്നലെ മാത്രം സംസ്ഥാനത്ത് 31 പേർക്ക് ഡെങ്കിപ്പനിയും, 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയാണ് പനിയും മറ്റ് പകർച്ചവ്യാധികളും ഇത്തരത്തില്‍ പെരുകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.

സെപ്തംബർ മാസത്തില്‍ മാത്രം 73,679 പേരാണ് പനി ബാധിച്ച്‌ ചികിത്സ തേടിയത്. ഈ മാസം ഇതുവരെ 432 പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളില്‍ എത്തുന്നവരുടെ കണക്കുകള്‍ മാത്രമാണിത് എന്നതിനാല്‍ യഥാർത്ഥ രോഗവ്യാപനം ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.