വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കോഴിക്കോട് വനിത ജയിലിൽ നിന്നും കീർത്തന പുറത്തിറങ്ങിയത്. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വ്യാഴാഴ്ച ജാമ്യം ലഭിച്ചിരുന്നെങ്കിലും ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തതിനാൽ കീർത്തനയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാൻ പാടില്ല തുടങ്ങിയവ ജാമ്യവ്യവസ്ഥയിലുണ്ട്
