Latestകേരളം

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡീ. സെക്രട്ടറി ഹരി എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. പരീക്ഷയില്‍ 9 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ പോയത് ഇവരുടെ വീഴ്ച്ചയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടോ എന്നതിലും അന്വേഷണം തുടരുകയാണ്. സര്‍ക്കാര്‍ വഴി പിഎസ്‌സിക്ക് കത്ത് കൈമാറാനാണ് തീരുമാനം. സതീശും ഹരിയുമായിരുന്നു മൂല്യനിര്‍ണയം നടത്തിയത്. എന്നാല്‍ സാങ്കേതിക പിഴവാണ് ചില ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.