പനി കേസുകളില്‍ കുറവില്ല,പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിൽ
തിരുവനന്തപുരം. സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളില്‍ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്.ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 147 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
.ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. കൂടാതെ 6 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിദ്യാലയങ്ങളിലും പനി ബാധിതരുടെ കണക്ക് ഉയർന്നിട്ടുണ്ട്. പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
