Latestകേരളം

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി; ഉപഭോക്താക്കളോട് സഹായമഭ്യര്‍ത്ഥിച്ച്‌ കെഎസ്‌ഇബി

തിരുവനന്തപുരം.സംസ്ഥാനത്ത് തുടർച്ചയായി അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി കെഎസ്‌ഇബി.വൈകിട്ട് 6 മണി മുതല്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച്‌ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

പീക്ക് സമയങ്ങളില്‍ നിലവില്‍ 800 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. അതേസമയം, വൈദ്യുതി നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കറന്റ് കോള്‍ സമയം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം അതിവേഗം പൂർത്തിയാക്കാൻ കെഎസ്‌ഇബി നീക്കം ആരംഭിച്ചിട്ടുണ്ട്.

പൂർണ്ണമായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയില്ലെങ്കിലും വരും ദിവസങ്ങളിലെ തടസ്സത്തിന്റെ ദൈർഘ്യം പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നാണ് വൈദ്യുതി വകുപ്പിന്റെ കണക്കുകൂട്ടല്‍.