വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
കോഴിക്കോട്.വടകരയില്‍ അധ്യാപികമാർ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി തള്ളി.
ബിആർസി അധ്യാപികമാരായ കാവ്യ (മൂന്നാം പ്രതി), നീഷ്മ (നാലാം പ്രതി), ഒപ്പം അഞ്ചാം പ്രതിയായ ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്.
എന്നാല്‍ ഈ കേസിലെ രണ്ടാം പ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിക്കുകയും, സെപ്റ്റംബർ എട്ടിന് അവർ ജയില്‍ മോചിതയാവുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയാണെന്നാണ് പൊലീസിന്റെ കണ്ടെത്തലെങ്കിലും, ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.ഇതിനിടെ, കേസില്‍ സെപ്റ്റംബർ ഏഴിന് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജിജില്‍ കുര്യാക്കോസിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്തുവന്നു.
