സംസ്ഥാനത്ത് ഇന്ന് മഴയെത്തും
കണ്ണൂർ: സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസമായി തിങ്കളാഴ്ച മഴയെത്തും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നലിനും മണിക്കൂറിൽ മുപ്പത് മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ബുധനാഴ്ച വരെ മഴ തുടർന്നേക്കും.
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
